പുതിയ GPF ഫോമുകള്‍ "Forms" മെനുവില്‍ ലഭ്യമാണ്.......... ഏറ്റവും പുതിയ അറിയിപ്പുകള്‍ക്കായി "What's New" നോക്കുക ..

Tuesday, 26 May 2015

HAVE A HAPPY ACADEMIC YEAR

Wednesday, 27 November 2013

താനൂര്‍ സബ്‌ജില്ല കലോത്സവം 2013 അവസാന പോയിന്റ്നില

താനൂര്‍ സബ്‌ജില്ല കലോത്സവം 2013
               Kerala School Kalolsavam
            School Point ( Festival : HS General)
Sl.No.  School                                    Point
   1     19026  D. G. H. S. S. Tanur              101
   2     19030  S. S. M. H. S. S. Theyyalingal     92
   3     19029  C. P. P. H. M. H. S. Ozhur         79
   4     19024  G. H. S. S. Kattilangadi           65
   5     19078  B. Y. K. V. H. S. S. Valavannur    56
 
          
School Point ( Festival : HSS General)
Sl.No. School                                     Point
   1    19026   D. G. H. S. S. Tanur               91
   2    19079   G. H. S. S. Niramaruthur           90
   3    19030   S. S. M. H. S. S. Theyyalingal     77
   4    19078   B. Y. K. V. H. S. S. Valavannur    73
   5    19027   G. R. F. T. H. S. Tanur            68
           School Point ( Festival : LP General)
Sl.No. School                                    Point
   1    19660  G. L. P. S. K.Puram                23
   2    19659  A. M. L. P. S. Velliyampuram       20
   3    19665  A. M. L. P. S. Perumanna           20
   4    19606  A. M. L. P. S. Ayyaya              18
   5    19602  G. M. P. S. Cherumukku             17
            School Point ( Festival : UP General)
Sl.No.  School                                    Point
   1     19666  A. M. U. P. S. Areekad             60
   2     19026  D. G. H. S. S. Tanur               56
         19676  A. U. P. S. Pariyapuram         51
   3
       Central
   4     19667  G. U. P. S. Karingappara           45
   5     19681  A. M. U. P. S. Ayyaya              44


Friday, 15 March 2013

UID UPDATION

താനൂർ ഉപജില്ലയിലെ നിരവധി സ്കൂളുകൾ ഇനിയും UID/EID/NPR  സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതെയും, FACING SHEET എൻട്രി തീർക്കാതെയും കാണപ്പെട്ടു എന്നാൽ ഈ വിവരം പ്രധാനാധ്യപകരെ പല തവണ ഫോണിലും യോഗങ്ങളിലും അറിയിചിട്ടുല്ലതാണ് എന്നാൽ ഇനിയും കാര്യക്ഷമമായി അപ്ഡേറ്റ് ചെയ്യാത്തവർ അവസാനമായി ഒരു അവസരം കൂടി നല്കുന്നു

16.03.2013 ന് വൈകിട്ട് 5 മണി 

 നിശ്ചിത സമയത്തിനകം  UID WEBSITE ൽ അപ്ഡേറ്റ് ചെയ്തില്ല എങ്കിൽ ഈ വിഷയവുമായി ബന്ധപെട്ട്  AEO  തലത്തിൽ നിന്നും സഹായങ്ങൾ നല്കാൻ സാധിക്കുകയില്ല എന്നും അറിയിക്കുന്നു.

 UID വെബ്സൈറ്റ് ലഭിക്കുന്നതിനായി താഴെ കാണിചിടുള്ള ലിങ്കിൽ ക്ലിക്ക് ചെയുക

DROP OUTS 2011-12

Thursday, 7 March 2013

National Merit Scholarship

താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്നും 2009-10,2010-11,2011-12 എന്നീ വര്‍ഷങ്ങളില്‍ യു.എസ്. എസ് പരീക്ഷയില്‍ വിജയിച്ചവരും ആയതില്‍ National Merit Scholarship ന് തിരഞ്ഞെടുക്കപെട്ടവരുടെയും ലിസ്റ്റ്കാണുനതിനായി ചുവടെയുള്ള ലിങ്കിലേക്ക് പോവുക
National Merit Scholarship-List 4

യു എസ് എസ് വിജയികള്‍--താനൂര്‍

താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ 2011-12,2012-13 അധ്യയന വര്‍ഷങ്ങളില്‍ USS പരീക്ഷയക്ക് യോഗ്യത നേടിയ കുട്ടികളുടെ ലിസ്റ്റ് ചുവടെ കാണിച്ചിട്ടുള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്

Thursday, 14 February 2013

എല്‍.എസ് .എസ്, യു.എസ്.എസ് 2012-13

എല്‍.എസ് .എസ്,  യു.എസ്.എസ്, സ്ക്രീനിംഗ് പരീക്ഷ 2012-13 എന്നിവയുടെ വിശദമായ GUIDELINES ലഭിക്കുന്നതിനായി താഴെ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയുക 

എല്‍.എസ് .എസ്,  യു.എസ്.എസ്, സ്ക്രീനിംഗ് പരീക്ഷ 2012-13
എന്നിവയുടെ ഹാള്‍ ടിക്കറ്റ്‌ download ചെയ്യുന്നതിലേക്കായി താഴെ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
LSS USS Hall Ticket - Download 
If Any Queries Contact: 9495329465, 0494-2445651


LSS  പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ ഹാജര്‍ പട്ടിക download ചെയ്യുന്നതിനായി താഴെ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ചീഫ് സുപ്രണ്ട്മാര്‍ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക  
LSS Attendance Sheet-9 Exam Centres- Tanur Ednl Sub District 

USS  പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ ഹാജര്‍ പട്ടിക download ചെയ്യുന്നതിനായി താഴെ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ചീഫ് സുപ്രണ്ട്മാര്‍ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക  
USS Attendance Sheet-2 Exam Centres- Tanur Educational Sub District

STGS പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ ഹാജര്‍ പട്ടിക download ചെയ്യുന്നതിനായി താഴെ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ചീഫ് സുപ്രണ്ട്മാര്‍ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക  
STGS Attendance Sheet- Tanur Educational Sub District

Wednesday, 13 February 2013

UID For School Students- Enrolment Updation- Reg:

താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രധാനാധ്യപകരോട് നിരവധി തവണ UID Enrolment Status അപ്ഡേറ്റ് ചെയ്യുവാന്‍ ആവശ്യപെട്ടിട്ടും ഇതുവരെയും പ്രസ്തുത വെബ്‌സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുകയോ, facing sheet  Data Entry  പൂര്‍ത്തികരികുകയോ ചെയ്തിട്ടില്ല എന്ന് coordinator അറിയിച്ചിരിക്കുന്നു. ഇനിയും ഒരു അറിയിപ്പ് കാത്തുനില്‍കാതെ ദയവായി ഇന്ന് തന്നെ എന്‍ട്രി തീര്‍ക്കാന്‍ വേണ്ടത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. വെബ്സൈറ്റ് ലിങ്ക് ചുവടെ കാണിച്ചിട്ടുണ്ട് 

Monday, 11 February 2013

ഉച്ചഭക്ഷണ പരിപാടി- അടിയന്തിര അറിയിപ്പ്

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 05.02.2013 ലെ കത്ത് പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഓരോ കണക്കു ശീര്‍ഷകത്തിലും ചെലവാകാതെ ബാക്കി വന്ന തുക താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ 16.02.2013 നകം തിരിച്ചടച്ച്‌ രസീതി കൈപറ്റേണ്ടതാണ്. ടി തുക  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  Current Account ല്‍ നിക്ഷേപികേണ്ടാതാകയാല്‍ ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തരുതെന്ന് പ്രത്യേകം അറിയിക്കുന്നു.
ദയവായി സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക. ടി വിഷയത്തിന്‍ മേലുള്ള സംശയ നിവാരണത്തിനായി 9633525018 എന്ന നമ്പറില്‍ ബന്ധപ്പെടുക 

 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 05.02.2013 ലെ കത്തിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക::         DPI's Letter  
 കോഴിമുട്ട വിതരണത്തിനായി അനുവദിച്ച തുകയില്‍31.05.2012 ലെ Unutilised Balance ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക :: Unutilised Egg Balance in Schools as on 31.05.2012

Friday, 1 February 2013

ഒരു പ്രത്യേക അറിയിപ്പ് 
എല്ലാ പ്രധാനാധ്യാപകരും ഇതിനോടകം തന്നെ എല്‍.എസ്.എസ്.,യു.എസ്.എസ്, സ്ക്രീനിംഗ് ടെസ്റ്റ്‌ 2012-13 ഹാള്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു എന്നാല്‍ ഹാള്‍ ടിക്കെട്ടുകള്‍ DOWNLOAD ചെയ്യാന്‍ പറ്റാത്തവരും, ഹാള്‍ ടിക്കറ്റില്‍ അപാകതകള്‍ ഉള്ളവരും ഇന്ന് തന്നെ (01.02.2013) ഓഫീസില്‍ അറിയിക്കേണ്ടതാണ്.

01.02.2013 ന് ശേഷം ലഭിക്കുന്ന പരാതികള്‍ ഒന്നും തന്നെ ഒരു കാരണവശാലും പരിഗണിക്കാന്‍ നിര്‍വാഹമില്ല എന്ന് അറിയിക്കുന്നു 

UID വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്യണം

സ്കൂളുകളിലെ UID എന്‍റോള്‍മെന്റുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിശദാംശങ്ങള്‍ താഴെയുള്ള ലിങ്കില്‍ രേഖപ്പെടുത്തേണ്ടതാണ്. സ്കൂള്‍ കോഡ് തന്നെയാണ്  യൂസര്‍നെയിമും പാസ് വേഡും. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനു വെബ്സൈറ്റിലുള്ള സര്‍ക്കുലറും, ഹെല്‍പ് ഫയല്‍ ഉം സൂക്ഷ്മമായി വായിച്ചു മനസ്സിലാക്കി വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ് 

ഈ അറിയിപ്പ് മുന്‍പും ബ്ലോഗില്‍ നല്കിയിട്ടുള്ളതാണ് എന്നാല്‍ പല പ്രധാനാധ്യാപകരും വിവരങ്ങള്‍ ഒന്നും തന്നെ അപ്‌ലോഡ്‌ ചെയ്തിട്ടില്ല.
 അടിയന്തിരമായും ലഭ്യമായ വിവരങ്ങള്‍ 02.02.2013, 05.00 മണിക്കകം അപ്‌ലോഡ്‌ ചെയ്യുക.

Thursday, 31 January 2013

OBC PREMATRIC - REGISTRATION TIME EXTENDED

ഗ്രാമ പ്രദേശങ്ങളിലെയും മറ്റും സ്കൂളുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന പരിഗണിച്ച് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റ എന്‍റര്‍ ചെയ്യുന്നതിനുള്ള സമയം 31.01.2013 രാത്രി 12 മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ലഭിച്ച അപേക്ഷകള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള സമയം മാത്രമാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളത്. യാതൊരു കാരണവശാലും പുതിയ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ല. ഇനി സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. 

ബാങ്ക് ഡിറ്റെയില്‍സ് ശരിയാണെന്ന് ഉറപ്പുവരുത്തി, കണ്‍ഫേം സ്കൂള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ്,ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു 

Friday, 25 January 2013

LSS $ USS INVIGILATION DUTY

അറിയിപ്പ് 
താനൂര്‍ ഉപജില്ലയില്‍ എല്‍..... ,എസ് ,എസ് പരീക്ഷക്ക് 9 കേന്ദ്രങ്ങള്‍ ആണ് ഉള്ളത് കേന്ദ്രങ്ങളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

1,  താനൂര്‍ ഗ്രാമപഞ്ചായത്ത്                      :                   ജി.എല്‍.,പി താനൂര്‍
2.  താനാളൂര് ഗ്രാമപഞ്ചായത്ത്               :                   ജി.എല്‍,പി   കെ,പുരം
3.  ഒഴുര്‍  ഗ്രാമപഞ്ചായത്ത്                         :                  എ.എം.യു.പി. അയ്യായ്യ
4.  നന്നംബ്ര ഗ്രാമപഞ്ചായത്ത്                    :                  എസ്.എന്‍..,യു.പി നന്നംബ്ര
5.  നിറമരുതുര്‍ ഗ്രാമപഞ്ചായത്ത്            :                  എ.എംഎല്‍ പി കോരങ്ങത്ത്
6.  ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്       :                   എ.എം യു പി വാണിയന്നുര്‍
7.  പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്            :                   ജി എച് എസ് പൊന്മുണ്ടം
8.  വളവന്നൂര്‍ ഗ്രാമപഞ്ചായത്ത്             :                   എ.എം.യു .പി കന്മനം
9.   പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് :                    ജി.എം.എല്‍ പി കുറ്റിപ്പാല

യു.എസ്.എസ് കേന്ദ്രങ്ങള്‍ 2 ഏണ്ണം ഉണ്ട്

1.  എ.എം.യു.പി. അയ്യായ്യ
2.  ജി .എം യു പി. മീനടത്തൂര്‍

പരീക്ഷ ഡ്യൂട്ടിക്ക് നിയൊഗിക്കപ്പെട്ട അധ്യാപകരുടെ നിയമന ഉത്തരവ് 28.01.2013 രാവിലെ മുതല്‍ ബ്ലോഗിലെ  what,s new പേജില്‍ നിന്നും download ചെയ്ത് എടുക്കാവുന്നതാണ്.പ്രധാനാധ്യപകരുടെ അന്നേ ദിവസമുള്ള യോഗത്തില്‍ ആയത് കൈപറ്റുവാനും  മറ്റു അടിയന്തിര കാര്യങ്ങള്‍ അറിയുന്നതിലെക്കുമായി എല്ലാ HM,s ഉം യോഗത്തില്‍ പങ്കെടുക്കെണ്ടാതാനെന്നു എ.ഇ.ഒ അറിയിക്കുന്നു.

LSS :താനൂര്‍, താനാളൂര്,നന്നംബ്ര,നിറമരുതുര്‍ പഞ്ചായത്തില്‍ പെടുന്ന പരീക്ഷ കേന്ദ്രത്തിലേക്ക് നിയമിക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സ്‌ 29.01.2012ന് രാവിലെ 10 മണിക്കും, ഒഴുര്‍,ചെറിയമുണ്ടം, പൊന്മുണ്ടം, പെരുമണ്ണ ക്ലാരി, വളവന്നൂര്‍ എന്നിവിടങ്ങളിലേക്ക് നിയമിക്കപ്പെട്ടവര്‍ക്ക് ഉച്ചക്ക് 2 മണിക്കും താനൂര്‍ ബി.ആര്‍.സി യില്‍ നടക്കുന്നതാണ്.


USS: GMUP മീനടത്തൂരിലെക്ക് നിയമിക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സ്‌ രാവിലെ 10 മണിക്കും AMUP അയ്യായ്യ ലേക്ക്  നിയമിക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സ്‌ഉച്ചക്ക് 2 മണിക്കും ആണ്ബി ആര്‍ സി
യില്‍ നടക്കുക.

Wednesday, 23 January 2013

പ്രധാനാധ്യാപകരുടെ ഒരു യോഗം 28/01/2013 ന്‌ 10.30 ന്‌  താനൂര്‍ ബി .ആര്‍ .സി . യില്‍ ചേരുന്നു . എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് . പ്രധാനാധ്യപകര്‍  ക്ലാസ്സ്തല മോണിറ്ററിംഗ്  റിപ്പോര്‍ട്ട് കൊണ്ടുവരേണ്ടതാണ് .

28.01.2013 ന് രാവിലെ 10 മണിക്ക് താനൂര്‍ ബി.ആര്‍.സീ യില്‍ പ്രധാനാധ്യപകരുടെ യോഗത്തിന് മുന്‍പ് ഇന്‍കം ടാക്സുമായി ബന്ധപെട്ട ഒരു പരിശീലന ശില്‍പശാല നടത്താന്‍ നിശച്ചയിചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു.   എല്ലാ പ്രധാനാധ്യാപകരും ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എ.ഇ.ഒ  നിര്‍ദേശിക്കുന്നു.

Thursday, 13 December 2012

UID അടിയന്തിര സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

2013 മാര്‍ച്ച് 31 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും UID എന്‍റോള്‍മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സുപ്രധാന സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.